Tuesday 23 October 2012

കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം

KICR

  

കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം
മുമ്പേ നടന്ന പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‌ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്‌നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത്‌ ദീനിസേവന രംഗത്ത്‌ ഉപയോഗപെടുത്തി അഹ്‌ലു സുന്നത്ത്‌ വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന്‌ യഥാര്‍ത്ഥ സുന്നി പാന്ഥാവ്‌ വ്യക്തമാക്കി കൊണ്ട്‌ ഇസ്‌‌ലാമിക്‌ ക്ലാസുകള്‍...., ഫത്‌ഹുല്‍ മുഈന്‍ ദര്‍സ്‌, റിയാളുസ്വാലിഹീന്‍ ദര്‍സ്‌, കര്‍മ്മ ശാസ്‌ത്ര വേദി, അറബിക്‌ ഭാഷ പഠന ക്ലാസ്സ്‌, ഇംഗ്ലീഷ്‌ പഠന ക്ലാസ്സ്‌, ഇസ്‌ലാമിക്‌ സമ്പത് വ്യവസ്ഥ വിശദമായ പഠനം, ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ്‌...., ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗഹനമായ വിഷയങ്ങളെ കുറിച്ചുള്ള പഠന വേദികള്‍, ഏതൊരു ക്ലാസ്സിലും ഉസ്‌താദുമാരോട്‌ നേരിട്ടു സംവദിക്കാനുള്ള അവസരങ്ങള്‍..... ഇസ്‌‌ലാമിക പ്രവര്‍ത്തന പ്രബോധന രംഗത്ത്‌ അനന്ത സാധ്യതകളുള്ള ഈ മേഖലയെ സാധ്യമാകുന്ന വിധം ഉപയോഗപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകനും മുന്നോട്ടു വരണം. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ ഒരുക്കിയിട്ടുള്ള ക്ലാസ്സ്‌ റൂം ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ആര്‍ക്കും ലോകത്തിന്റെ ഏത്‌ കോണില്‍ നിന്നും ഉപയോഗപ്പെടുത്താവുന്നതാഉപയോഗപ്പെടുത്താവുന്നതാണ്‌.
ഇത്‌ പ്രവര്‍ത്തിപ്പിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ലിന്നും ബൈലെക്‌സ്‌ മെസ്സഞ്ചര്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌ത ശേഷം വരുന്ന വിന്റോയില്‍ ഒരു യൂസര്‍ നൈമും പാസ്‌‌ വേര്‍ഡും സെറ്റ്‌ ചെയ്‌ത്‌ മെസഞ്ചറില്‍ പ്രവേശിക്കുക. 



For downloading beyluxe messenger new version, go to: 
http://www.4shared.com/file/-5LCDW6a/Beyluxe_Setup418.html


വിശദവിവരങ്ങള്‍ക്ക്‌
0091 9747532027
എന്ന നമ്പറില്‍ ബന്ധപ്പെടുക. അനായാസം മനസ്സിലാക്കുവാനുള്ള വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.


 
ഖുര്‍ആന്‍ പാരായണ പരിശീല ക്ലാസ്സ്‌
ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന്‌.
ഫത്ഹുല്‍ മുഈന്‍ പഠന ക്ലാസ്സ്‌
ഞായര്‍ മുതല്‍ ചൊവ്വവരെ, ഇന്ത്യന്‍ സമയം രാത്രി 10.30ന്‌
രിയാളുസ്വാലിഹീന്‍ പഠന ക്ലാസ്സ്‌
ചൊവ്വ, ശനി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 7, വ്യാഴം 8.30.
ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ പഠന ക്ലാസ്സ്‌
എല്ലാ വെള്ളിയാഴ്‌ചയും ഇന്ത്യന്‍ സമയം രാത്രി 11.30ന്‌.
ഇഗ്ലീഷ്‌ ഭാഷാ പഠനം
ബുധന്‍ മുതല്‍ ശനി വരെ, ഇന്ത്യന്‍ സമയം രാത്രി 10.30ന്‌.
ഫിഖ്‌ഹ്‌ പഠനം
വ്യാഴാഴ്‌ചകളില്‍ ഇന്ത്യന്‍ സമയം രാത്രി11.45ന്‌.
അറബി പഠനം
ശനിമുതല്‍ ചൊവ്വ വരെ ഇന്ത്യന്‍ സമയം രാത്രി 11.45ന്‌.
ക്വിസ്സ്‌ പോഗ്രാം
ബുധനാഴ്‌ചകളില്‍ ഇന്ത്യന്‍ സമയം രാത്രി 12.15ന്‌.
ചരിത്ര പഠനം
തിങ്കള്‍,വെള്ളി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന്‌. 




കൂടാതെ കേരളത്തിലെ സുന്നത്ത്‌ ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള സമ്മേളനങ്ങളുടെയും മറ്റും ലൈവ്‌ പ്രക്ഷേപണം, ഗാനങ്ങള്‍, റഹ്‌മത്തുല്ലാഹ്‌ ഖാസിമി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, അബ്‌ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, മുഹമ്മദ്‌ ഫൈസി ഓണംപിള്ളി, അബ്‌ദുല്‍ ഗഫൂര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സ്വലാഹുദ്ദീന്‍ ഫൈസലി വല്ലപ്പുഴ, മുസ്‌ത്വഫ ഹുദവി ആക്കോട്‌, മുസ്‌ത്വഫ അശ്‌റഫി കക്കുപ്പടി, സിംസാറുല്‍ ഹഖ്‌ ഹുദവി... തുടങ്ങി നിരവധി പ്രഭാഷകരുടെ പഠനാര്‍ഹമായ വീഡിയോ സി.ഡികളിലൂടെയുള്ള വിജ്ഞാനവിരുന്നും ഒരുക്കുന്നു

No comments:

Post a Comment